കൈമെയ് മറന്ന് അവര്‍ ആടിപ്പാടി; ‘ഹൃദ്യ’മായി ചങ്ങരോത്ത് പഞ്ചായത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം


പേരാമ്പ്ര: ചങ്ങരത്തോത്ത് പഞ്ചായത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ‘ ഹൃദ്യം’ ജനമനസുകള്‍ കീഴടക്കി. ആടിയും പാടിയും കൂട്ടൂകാര്‍ വേദി കീഴടക്കിയപ്പോള്‍ അത് കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. ദേശീയ ചിത്രരചന വിജയി അമന്‍ പാഷ കക്കോടി ചിത്രം വരച്ചും ഗായികമാരായ അനഘ, ദേവനശ്രീയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചും പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടിതള്‍ക്കും കിറ്റുകളും ഉപഹാരങ്ങളും നല്‍കി. കുട്ടികളെ ഒരുക്കിയ അധ്യാപകരെ സമാപന സമ്മേളനത്തില്‍ ആദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു മുഖ്യാതിഥിയായി. പെരുവണ്ണാമുഴി സബ് ഇന്‍സ്‌പെക്ടര്‍ ബിജു, സ്ഥിരം സമിതി അധ്യക്ഷന്‍ എം അരവിന്ദാക്ഷന്‍, പി.സി. സന്തോഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.