ഭിന്നശേഷി കലോൽസവം ആഘോഷമാക്കിഏറാമല പഞ്ചായത്ത്; ബഡ്സ് സ്കൂൾ കെട്ടിടത്തിന് തുകയനുവദിക്കാമെന്ന് ചടങ്ങിൽ കെ.കെ.രമ എം.എൽ.എയുടെ ഉറപ്പ്
ഏറാമല: ഭിന്നശേഷി കലോത്സവം നാടിൻ്റ ഉത്സവമാക്കി മാറ്റി ഏറാമല ഗ്രാമപഞ്ചായത്ത്. ചിലന്നൊലി എന്ന പേരിലാണ് ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചത്. വടകര എം.എൽ.എ കെ.കെ രമ പരിപാടി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.മിനിക അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷി കൂടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ മികവാർന്ന പരിപാടിയായി കലോൽസവം മാറി.
ഏറാമല ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സ്വന്തമായി സ്കൂൾ ഇല്ല എന്നത് വർഷമായിയുള്ള പ്രശ്നമാണ്. സ്കൂൾ നിർമിക്കാൻ സ്ഥലം വാങ്ങിച്ചെങ്കിലും അവിടെ നിർമ്മാണ പ്രവർത്തനം തടസമായി. ബഡ്‌സ് സ്കൂൾ കെട്ടിടത്തിനാവശ്യമായ തുക അനുവദിക്കാമെന്ന ഉറപ്പ് ചടങ്ങിൽ കെ.കെ.രമ എം.എൽ.എ നൽകി.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പറമ്പത്ത് പ്രഭാകരൻ, ജസീല.വി.കെ മെമ്പർമാരയ ഷക്കീല ഈങ്ങോളി, പ്രമോദ്.ടി.കെ, ടി.എൻ.റഫീഖ്, സീമ തൊണ്ടായി, രമ്യ കണ്ടിയിൽ, ടി.കെ.രാമകൃഷ്ണൻ, ഒ.കെ.ലത, പരിവാർ സംഘടനാ ജില്ല പ്രസിഡണ്ട് ഷർളി , ഐ.സി.ഡി.എസ് സൂപ്രൈസർ സീന തുടങ്ങിയവർ സംസാരിച്ചു.
Summary: Bhinnasheshi Kalolsavam was celebrated Eramala Gram Panchayat; KK Rama MLA’s assurance at the function that funds will be provided for Bud’s school building