ഇന്ന് രാത്രി ഏഴ് മണിയോടെ ബീവറേജടക്കും; രണ്ട് ദിവസം മദ്യം കിട്ടില്ല


തിരുവനന്തപുരം: ഇന്ന് രാത്രിയോടെ ബീവറേജടച്ചാൽ ഇനി രണ്ട് ദിവസം മദ്യം കിട്ടില്ല. രണ്ട് ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്.

നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലും ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.