‘അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി ജോലി ചെയ്യുന്നവരുടെ നിയമനം റദ്ദാക്കണം’; സംയുക്ത വനിതാ സമരസമിതിയുടെ നേതൃത്വത്തില്‍ മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിലേക്ക് മാര്‍ച്ച്
നടുവണ്ണൂർ: സംയുക്ത വനിതാ സമരസമിതിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിലേക്ക് നടത്തിയ മാർച്ച് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുമ സുരേഷ് ഉദ്ഘാടനം ചെയ്തു. ബെവ്‌കോ ഗോഡൗണിലെ നിയമനംസുതാര്യമാക്കണമെന്നും, അനധികൃതനിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരസമിതി മാര്‍ച്ച് നടത്തിയത്.
ബെവ്‌കോ ഗോഡൗണിൽ ലേബലിങ്ങ് യുണിറ്റിൽ രാഷ്ട്രീയം കലർത്താതെ പ്രദേശവാസികളായ സ്ത്രീകളെ നിയമിക്കണമെന്നും, അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി ജോലി ചെയ്യുന്നവരുടെ നിയമനം റദ്ദാക്കണമെന്നും ഉദ്ഘാടന വേളയില്‍ സുമ സുരേഷ് ആവശ്യപ്പെട്ടു.
സംയുക്ത സമര സമിതി ചെയർമാൻ എം.സത്യനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സമരസമിതി കൺവീനർ കെ.ടി.കെ.റഷീദ്,കെ.രാജീവൻ,വാർഡ് മെമ്പർ പി.സുജ,വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ ഷാനവാസ്, മുൻ പഞ്ചായത്തംഗം ബിന്ദു താനിപ്പറ്റ, രാജൻ രോഷമ, കെ.പി. സത്യൻ, സി.ബബിഷ് ,ദിൽഷ മക്കാട്ട് എന്നിവർ സംസാരിച്ചു. അനിത അജിത് കുമാർ, സൗമ്യ സുധാകരൻ, ലാലിതസത്യൻ, അഞ്ചിമ പ്രസൂൺ, അഞ്ചു ലെനിൽ, സിന്ധു മോൾ, സജിത ബിജു, നിമിത വിനോദ്, വിജിത ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.