ഒരു തുള്ളി കിട്ടില്ല, രണ്ട് ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ; ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇന്ന് 7 മണിക്ക് പൂട്ട് വീഴും


തിരുവനന്തപുരം: മദ്യപാനികളുടെ ശ്രദ്ധയ്ക്ക്…കേരളത്തില്‍ വരുന്ന രണ്ട് ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല. ഇന്ന് വൈകുന്നേരം 7മണിക്ക് ബെവ്‌കോ ഔട്‌ലെറ്റുകള്‍ പൂട്ടും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് വൈകിട്ട് സംസ്ഥാനത്തെ എല്ലാ ബെവ്‌കോ മദ്യവില്‍പ്പന ശാലകളും അടയ്ക്കുന്നത്.

നാളെ ഒന്നാം തീയതി ഡ്രൈഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തിയുമായതിനാല്‍ വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈഡേ ആയിരിക്കും. ഇന്ന് രാവിലെ 11മണിവരെ ബാറുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും അടഞ്ഞുകിടക്കും. അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് 11മണിവരെ സംസ്ഥാനത്തെ ബീവറേജ് ഔട്‌ലെറ്റുകളില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്‌.

Description: Bevco outlets will close at 7pm today