അഴിയൂരിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആറുമാസമായി അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയ്ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്


വടകര: അഴിയൂരിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ആറ് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.

ഫെബ്രുവരി 17 നാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശിയെയും കാർ ഇടിച്ചു തെറിപ്പിച്ചത്. മുത്തശ്ശി മരണപ്പെടുകയും ദൃഷാന ഗുരുതര പരിക്കുകളോടെ ചികിത്സ തുടരുകയുമാണ്. ഇടിച്ച കാറ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആറു മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ ദയനീയാവസ്ഥ വാർത്തയായതിനു പിന്നാലെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. കുട്ടിയെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താൻ പൊലീസ് പ്രത്യക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.

Summary: Better treatment will be ensured for Drishan, who has been unconscious for six months after being seriously injured in a car accident in Azhiyur; Health Minister Veena George