അര്‍ഹതയ്ക്കുള്ള അംഗീകാരം; മികച്ച വിലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും അഭിനന്ദിച്ചു
മേപ്പയൂര്‍: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാബിയ എടത്തി കണ്ടി അധ്യക്ഷതവഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി രാജന് ഉദ്ഘാടനം ചെയതു. കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി രജ്ഞിത്ത് മുഖ്യാഥിതിയായിരുന്നു.
ചടങ്ങില്‍ വില്ലേജ് ഓഫീസര്‍ എ.മിനി സ്വാഗതം പറഞ്ഞു ചടങ്ങിനോടനുബന്ധിച്ച് വില്ലേജ് ഓഫിസിലേക്ക് മേപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മേപ്പയൂര്‍ കോ ഓപ്പറേറ്റിവ്
ടൗണ്‍ ബാങ്ക്, മേപ്പയൂര്‍ കോ ഒപ്പറേറ്റിവ് ഹൗസിങ്ങ് സൊസൈറ്റി, മേപ്പയൂര്‍ അഗ്രികള്‍ച്ചര്‍ മാര്ക്കറ്റെയിന് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊ സൈററി എന്നീ സ്ഥാപനങ്ങള്‍ നല്കിയ ഫര്‍ണീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഏറ്റുവാങ്ങി.
കെ കെ രാഘവന് മാസ്റ്റര്‍, പി ബാലന് മാസ്റ്റര്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്, പി കെ ജസിന്, എം കെ രാമചന്ദ്രന്, ഇ കുഞ്ഞിക്കണ്ണന്, പി വേലായുധന്, കെ.ജി ബിജുകുമാര്‍, എം.കെ.അബ്ദു റഹ്മാന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വില്ലേജ് അസിസ്റ്റന്റ് വി.രതീഷ് നന്ദി പറഞ്ഞു.