നടുവണ്ണൂര്‍ ഫെസ്റ്റ്: ഈയാഴ്ചയിലെ നറുക്കെടുപ്പില്‍ വിജയകളായ ഭാഗ്യശാലികള്‍ ഇവരാണ്; നറുക്കെടുപ്പ് ഒക്ടോബര്‍ 31വരെ തുടരും, നിങ്ങളാവാം അടുത്ത വിജയി
നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടുവണ്ണൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായുള്ള രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി എകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷബീര്‍ നിടുങ്ങണ്ടി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ജലീൽ, മെമ്പര്‍മാരായ സജീവന്‍ മക്കാട്ട്, ടി.നിസാര്‍ മനോജ് മക്കാട്ട്, ബഷീര്‍ മാക്കാരി, തസ്ലി അല്‍ഫ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബൈജു പി.ജി.നന്ദി രേഖപ്പെടുത്തി.
നറുക്കെടുപ്പ് വിജയികള്‍ക്ക് ഫ്രിഡ്ജ്, ഗോള്‍ഡ് കോയിന്‍, മിക്‌സി, അയേണ്‍ ബോക്‌സ്, ബെഡ് ഷീറ്റുകള്‍, കാസ്റോള്‍, കുക്കര്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കി.
നറുക്കെടുപ്പ് വിജയികള്‍:
1.ഫ്രിഡ്ജ്- അര്‍ജുന്‍ കെ.കെ, c/o ഗോള്‍ഡണ്‍ ബേക്കറി
2 ഗോള്‍ഡ് കോയിന്‍- ദിലീപ് കോട്ടക്കല്‍, മലപ്പുറം clo ഡേമാര്‍ട്ട്
3 മിക്‌സി- റഫീഖ് പനിച്ചിക്കണ്ടി, clo സെല്‍ പോയിന്റ്
4 അയേണ്‍ ബോക്‌സ്- കബീര്‍ പരപ്പില്‍ Clo സന ബേക്കറി
5 ബെഡ് ഷീറ്റ്- സയാന്‍ മാലിക് clo കൊറിയന്‍ബേക്ക്‌സ്
6 കാസറോള്‍- ഷൈനി, clo സൗന്ദര്യ ടെക്‌സ്‌റ്റൈല്‍സ്
7 ഫ്രഷര്‍ കുക്കര്‍- ശ്രീജ.സി, ഡേമാര്‍ട്ട്.
രണ്ട് മാസം നീളുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ് നടത്തും. ബംബര്‍ സമ്മാനമായ ആള്‍ട്ടോ കാര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
നടുവണ്ണൂരിലെ വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാരോത്സവം നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും നടുവണ്ണൂര്‍ പൂര്‍ണ്ണമായി വ്യാപാരസൗഹൃദമായിട്ടില്ല. സമീപ നഗരങ്ങളില്‍ ലഭിക്കുന്ന എല്ലാ വസ്തുക്കളും നടുവണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇക്കാര്യം നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യം. ബെല്ല ഫർണിച്ചർ ആണ് നടുവണ്ണൂർ വ്യാപാര ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ.
വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റില്‍ രജിസ്റ്റർ ചെയ്ത 402 അംഗങ്ങളുടെയും കടകളില്‍ സാന്ത്വനം പദ്ധതിക്കായി പണം സമാഹരിക്കാനുള്ള പെട്ടി വക്കും. ഓരോ കടക്കാരനും കുറഞ്ഞത് ഒരു രൂപയോ അതിന് മുകളിലുള്ള തുകയോ ദിവസവും നിര്‍ബന്ധമായി ഈ പെട്ടിയിൽ നിക്ഷേപിക്കും. ഒരു മാസം കൊണ്ട് ഒരു ലക്ഷം രൂപ ഇതുവഴി സമാഹരിക്കുകയും ഈ തുക സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാറ് വാര്‍ഡ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തി തുക കൈമാറുക.
പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, രക്തദാന ക്യാമ്പ്, നേത്രപരിശോധനാ ക്യാമ്പ്, വ്യാപാരികളുടെ കുടുംബസംഗമം എന്നിവയും നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.