കനത്ത മഴ: നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി


കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി. വനിതകൾക്കായി ജൂൺ 26, 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പു കായികക്ഷമത പരീക്ഷയുമാണ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചത്‌.

പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസാണ് പരീക്ഷ മാറ്റിവെച്ചത്‌ അറിയിച്ചത്.