പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ തേനീച്ച ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: ആക്കൂപറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ അക്രമണത്തില്‍ പരിക്ക്. ഒതയോത്ത് അമ്മാളു, മഠത്തില്‍ മീത്തല്‍ ജാനു, മഠത്തില്‍ താഴെ സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. എരവട്ടൂര്‍ ആനേരിക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അക്രമണം. ഉച്ചഭക്ഷണം കഴിക്കാനായി ഇരുന്നപ്പോള്‍ തേനീച്ചകള്‍ കൂട്ടത്തോടെ വന്ന് അക്രമിക്കുകയായരുന്നു. ഈ സമയത്ത്
ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്നവരെല്ലാം സ്വന്തം വീടുകളിലേക്ക് ഭക്ഷണം കഴിക്കാനായി പോയിരുന്നു.
പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഷര്‍ കുറഞ്ഞതിനാല്‍ ജാനു, അമ്മാളു എന്നിവരെ വിദ്ഗദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Description: Bee attack on bonded laborers in Perambra