ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ ബീച്ച് കബഡി മത്സരം മാര്‍ച്ച് രണ്ടിന്
ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മറ്റി നടത്തുന്ന ബീച്ച് കബഡി പുരുഷ വനിതാ മത്സരം മാര്‍ച്ച് രണ്ടിന് നടക്കും. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് പിന്‍വശം ഇരുവഴിഞ്ഞിപുഴയുടെ തീരത്തുള്ള ഗ്രൗണ്ടിലാണ് മത്സരം.
85 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള പുരുഷന്മാരടങ്ങിയ ടീമുകള്‍ക്കും 75 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള വനിതകളടങ്ങിയ ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഫെബ്രവരി 28 ന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പായി 9847094495, 9946834105 നമ്പറുകളില്‍ ഒന്നില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

രജിസ്ട്രേഷന്‍ നടത്തിയ ടീമുകള്‍ മാര്‍ച്ച് രണ്ടിന് രാവിലെ എട്ട് മണിക്ക് മുമ്പായി ആധാര്‍ കാര്‍ഡിന്റെ അസ്സലും കോപ്പിയും രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്ട്രേഷന്‍ ഫീസ്, ഫോട്ടോ പതിച്ച് പൂരിപ്പിച്ച എന്‍ട്രി ഫോം എന്നിവ സഹിതം സ്ഥലത്ത് എത്തണം.
Description: Beach Kabaddi Men's and Women's Category Match on March 2