ലഹരിക്കെതിരെ ‘കാവലായ്, കരുതലായ്’; അഴിയൂരിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ച് എം.പി കുമാരൻ സ്മാരക വായനശാല
അഴിയൂർ: അഴിയൂരിൽ എം.പി.കുമാരന്‍ സ്മാരക വായനശാലുടെ ആഭിമുഖൃത്തില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അഗം പി.പി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
ലഹരി ബോധവല്‍കരണത്തിൻ്റെ ഭാഗമായി ‘കാവലായ്, കരുതലായ്’ എന്ന ക്ലാസ് പി.കെ സവിത ടീച്ചര്‍ ക്ലാസ് എടുത്തു. പരിപാടിയിൽ നിരവധിപേരാണ് പങ്കെടുത്തത്. വായനശാല സെക്രട്ടറി സി.എച്ച് സജീവൻ സ്വാഗതവും വായനശാലാ വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രന്‍ പറമ്പത്ത് നന്ദിയും പറഞ്ഞു.

Summary: ‘Be vigilant and careful’ against drug addiction; MP Kumaran Memorial Library organizes anti-drug class in Azhiyur