വിശ്വവിഖ്യാത എഴുത്തുകാരന്‍ ബേപ്പൂര്‍ സുല്‍ത്താന് അനുസ്മരണം


നൊച്ചാട്: ബേപ്പൂര്‍ സുല്‍ത്താന്‍ വിശ്വവിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഗ്രാമപഞ്ചായത്ത് സാംസ്‌ക്കാരിക നിലയം ഗ്രന്ഥശാല നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

 


പ്രശസ്ത കവി ശങ്കര്‍ നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി ജിതേഷ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു യോഗത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകനായ കെ.ടി.ബി കല്പത്തൂര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

 

കെ.എം രാജന്‍, കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, എന്‍ റിയാസ് മാസ്റ്റര്‍, കെ.ചന്ദ്രന്‍, പി.കെ ദിവ്യ രാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ദിലീപ് കണ്ടോത്ത് സ്വാഗതവും വി.ഗോപാലന്‍കുട്ടി നന്ദി പറഞ്ഞു