എല്ലാരും വരക്കണ് മുതല്‍ പുസ്തക പ്രദര്‍ശനം വരെ; ബഷീര്‍ ദിനാചരണത്തില്‍ വിപുലമായ പരിപാടികളുമായി മേമുണ്ട ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍


വടകര: ബഷീര്‍ ദിനാചരണത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. പരിപാടിയുടെ ഭാഗമായി നടത്തിയ ബഷീര്‍ അനുസ്മരണം പ്രശസ്ത കവി വീരാൻകുട്ടി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർത്ഥികളുമായി വീരാൻകുട്ടി മാഷ് സംവദിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.കെ ജയറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.കെ ജിഷ സ്വാഗതവും, ടി.കെ ഷൈജു നന്ദിയും പറഞ്ഞു.

ബഷീര്‍ദിന ക്വിസ്, കഥാപാത്ര ആവിഷ്‌കാരം, എല്ലാരും വരക്കണ്, അനുസ്മരണ പ്രഭാഷണം, പുസ്തക പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികളാണ് സ്‌ക്കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയത്.