രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, തൊട്ടിൽപാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധന; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കൾ പോലീസ് പിടിയിൽ
കുറ്റ്യാടി: രണ്ട് സംഭവങ്ങളിലായി ലക്ഷങ്ങൾ വിളവരുന്ന എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 150 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി.
കുറ്റ്യാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടി. തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് അലൻ പോലീസിന്റെ പിടിയിലാകുന്നത്. വിലാപനയ്ക്കായി എത്തിച്ച 65 ഗ്രാമിലധികം എംഡിഎംഎ ഇയാളിൽ നിന്ന് പോലീസ് പിടികൂടി. പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് ഏകദേശം നാലര ലക്ഷത്തോളം രൂപ വിലവരും.

ബാംഗ്ലൂരിൽ നിന്ന് ഇരുവരും ഒരുമിച്ച് ബസിൽ ഇന്ന് രാവിലെ കുറ്റ്യാടിയിൽ എത്തി. തുടർന്ന് ഇവിടെ നിന്ന് രണ്ടു പേരും അവരവരുടെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും വിലപ്നയ്ക്കായാണ് എംഡിഎംഎ നാട്ടിൽ എത്തിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.
നർകോട്ടിക് ഡിവൈഎസ്പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്, കുറ്റ്യാടി പോലീസ്, തൊട്ടിൽപാലം പോലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരക്കും.