ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതി; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട, പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന 60 വയസ്സ് കവിയാത്ത, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
www.bwin.kerala.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ജനുവരി 10. ഇതേ പദ്ധതി പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
പദ്ധതി സംബന്ധിച്ച് തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. വ്യക്തിഗത അറിയിപ്പുകള്‍ ഉണ്ടായിരിക്കില്ല.
Summary: Barbershop Renovation Funding Scheme; Know in detail