വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി വളയത്ത് പിടിയില്‍
വളയം: വില്‍പ്പനയ്ക്കായി കൊണ്ട് വന്ന കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് പര്‍ഗാന സ്വദേശി മുജാഹര്‍ മുല്ല(31) ആണ് പിടിയിലായത്. വളയം മാര്‍ക്കറ്റിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം നടത്തിവരുന്നയാളാണ് മുജാഹര്‍ എന്ന് വളയം പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച്ച വളയം എസ്.ഐ.അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ വളയം പോലീസ് പാറക്കടവില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പിടിയിലായത്. സംശയാസ്പദ സഹചര്യത്തില്‍ പാറക്കടവ് മാര്‍ക്കറ്റ് പരിസരത്ത് കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ പക്കല്‍ നിന്ന് 155 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.