ബാലുശ്ശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫയുടെ മരണം; വിവാഹസമയത്ത് റിഫ പ്രായപൂര്‍ത്തിയായിരുന്നില്ല, ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍


ബാലുശ്ശേരി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെ പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുമ്പോൾ റിഫ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. കാക്കൂർ പൊലീസാണ് കേസെടുത്തത്.

വൈകാതെ മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തുമെന്നാണ് വിവരം. മാർച്ച് ഒന്നിനാണ് കണ്ടെത്തിയത്. റിഫയേ ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും കുടുംബം മരണത്തില്‍ അസ്വാഭാവികത ആരോപിക്കുകയും തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു.

ഇൻസ്റാഗ്രാമിലൂടെയുള്ള പരിചയമാണ് ഇരുവരുടെയും വിവാഹത്തിലെത്തിയത്. ഇരുവർക്കും രണ്ടു വയസ്സുള്ള മകനുണ്ട്. മരണത്തിന് രണ്ട് മാസം മുൻപാണ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് പിന്നാലെ മകനെ നാട്ടിലാക്കി, മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്. അവിടെ ജോലി ചെയ്യുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ തൂങ്ങിമരിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.

summary: Rifa Mehnu death case POCSO case against husband Mehnaz