ബാലസംഘം കാര്‍ണിവലും അക്ഷരോത്സവവും; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകര
വടകര: ബാലസംഘം സ്ഥാപിതദിനമായ ഡിസംബര്‍ 28ന് മേഖലാ കേന്ദ്രങ്ങളില്‍ നടക്കുന്ന കാര്‍ണിവലിനും പതിനഞ്ചാമത് കേളുഏട്ടന്‍ സ്മാരക അക്ഷരോത്സവത്തിനും ഒരുങ്ങി വടകര. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പങ്കെടുക്കുന്ന അക്ഷരോത്സവം രാവിലെയും തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന കാര്‍ണിവലും നടക്കും.
അക്ഷരോത്സവം രാവിലെ 10മണിക്ക് മണിയൂര്‍ മേമുണ്ട സ്‌കൂളില്‍ യുവ എഴുത്തുകാരന്‍ വിമീഷും കാര്‍ണിവല്‍ വൈകിട്ട് അഞ്ച് മണിക്ക് മുടപ്പിലാവില്‍ ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.കെ ലതികയും ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗെയിമുകള്‍, ചിത്രപ്രദര്‍ശനം, ഫുഡ് കോര്‍ട്ട് എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കും.
Description: Balasangh Carnival and Literary Festival; Get ready for the festivities