‘പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി സെന്റർ, ഡയലിസിസ് എല്ലാമറിയാം’; മുയിപ്പോത്തെ ക്രസന്റ് കെയർ ഹോമിൽ ബഹുജനസമ്പർക്ക പരിപാടിക്ക് തുടക്കമായി


പേരാമ്പ്ര: മുയിപ്പോത്തെ ക്രസന്റ് കെയർ ഹോമിൽ ബഹുജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ് നിർവഹിച്ചു.

13 വർഷത്തോളമായി മുയിപ്പോത്ത് പ്രവർത്തിക്കുന്ന ജീവ കാരുണ്യ സ്ഥാപനമാണ് ക്രസന്റ് കെയർ. പെയിൻ & പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി സെന്റർ, ഡയലിസിസ് സെന്റർ, ചൈൽഡ് ഡവലപ്മെന്റ് സെന്റർ തുടങ്ങി കെയർ ഹോമിൽ നടക്കുന്ന സംരംഭങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയാണ് ബഹുജനസമ്പർക്കം. ഒരു വർഷത്തിനുള്ളിൽ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളേയും കെയർ ഹോമിൽ എത്തിക്കാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത് .

ഭിന്നശേഷിക്കുഞ്ഞുങ്ങൾക്കായുള്ള ക്രസന്റ് തണൽ സംയുക്ത സംരംഭമായ മൾട്ടി ഡിസ്‌സിപ്ലിനറി റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രഖ്യാപനവും ചടങ്ങിൽ വെച്ച് നടന്നു . കെയർ ഹോമിലെ ഗ്രൗണ്ട് ഫ്ലോറിൽ നവീകരിച്ച കൌണ്ടറിന്റെ ഉത്ഘടന കർമ്മം വാഴാട്ട് മുഹമ്മദ്‌ അലി നിർവ്വഹിച്ചു.

വാർഡ് മെമ്പർ ആർ.പി. ഷോബിഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈർ മാണിക്കോത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ എൻ.ആർ.രാഘവൻ, എ.കെ.ഉമ്മർ, എം.എം.രഘുനാഥ്, മോനിഷ.പി, കെ.എം.ബിജിഷ, ഇ.ടി. ഷൈജ, ഷിജിത്ത് എൻ. ടി, സുബൈദ ഇ. കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ ഹമീദ്, ആശ വർക്കർ പ്രസന്ന, മുഹമ്മദ്‌ പനയുള്ളതിൽ , എൻ.എം.കുഞ്ഞബ്ദുള്ള, മണ്ടോടി രാജൻ നായർ, സി.കെ.പ്രഭാകരൻ, ആർ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . യോഗത്തിൽ വി.അബ്ദുൽ ഹമീദ് സ്വാഗതവും വി.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു .