വടകരയില്‍ ഇനി രണ്ടു നാള്‍ കളിയാവേശം; അഭിഭാഷകരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം


വടകര: വടകര ബാര്‍ അസോസിയേഷന്‍ രജിസ്‌ട്രേഷന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി അഭിഭാഷകരുടെ അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വടകര അള്‍ട്ടിമേറ്റ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന മത്സരം വൈകീട്ട് അഞ്ച് മണിക്ക് ഇന്ത്യന്‍ വോളിബോള്‍ താരം എം.ശ്രുതി ഉദ്ഘാടനം ചെയ്യും.

സപ്ലിമെന്റ് പ്രകാശനം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.എ സനൂജ് നിര്‍വ്വഹിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നോക്കൗട്ട് അടിസ്ഥാനത്തില്‍ ഓപ്പണ്‍ കാറ്റഗറി, പ്രായപരിധി കാറ്റഗറി എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും.

വിജയികള്‍ക്ക് അഡ്വ.കെ രഘുനാഥ്, അഡ്വ.സോമസുന്ദരന്‍, എം.കെ പരമേശ്വരന്‍ എന്നിവരുടെ സ്മരണക്കായുള്ള ട്രോഫികള്‍ നല്‍കും. ജില്ലാം പോലീസ് മേധാവി കെ.ഇ ബൈജു സമ്മാനദാനം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.എ സനൂജ്, എഡ്വ.എന്‍ ആനന്ദവല്ലി, അഡ്വ.അബ്ദുള്ള മണപ്രത്ത്, എല്‍.ജ്യോതി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Description: Badminton tournament for lawyers starts tomorrow