മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നല്‍കി, കണ്ണൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; കേസെടുത്ത് പോലീസ്


കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

പരാതിക്കാരന്റെ സഹോദരൻ സമീറിന്‍റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയാണ് മോശമായത്. കര
ളിന് രോഗം ബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. മാർച്ച് 8നാണ് പനിയെ തുടർന്ന് കുഞ്ഞ് ചികിത്സ തേടിയത്. കണ്ണൂർ കദീജ മെഡിക്കല്‍സിനെതിരെയാണ് കേസെടുത്തത്.

Description: Baby in critical condition after consuming wrongly prescribed medicine