ദുരിത മേഖലയിൽ അഴിയൂരിൻ്റെ സഹായഹസ്തം; അവശ്യ വസ്തുക്കളുമായി വാഹനം മേപ്പാടിയിലേക്ക്


അഴിയൂർ: അതിതീവ്ര മഴയിലും ഉരുൾ പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. അഴിയൂരിലെ സുമനസ്സുകളുടെയും കച്ചവടക്കാരുടെയും സഹായത്തോടെയാണ് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ ഭക്ഷണ സാധനങ്ങൾ കുടിവെള്ളം നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് ശേഖരിച്ച് ദുരന്തം നടന്ന വയനാട്ടിലേക്ക് അയച്ചത്. സാധനങ്ങളുമായി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഫ്ലാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത്‌ സെക്രട്ടറി ഷാജി.ആർ.എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ.എം, ഉദ്യോഗസ്ഥരായ നിഖിൽരാജ്.കെ, സഫീർ.കെ.കെ, രഞ്ജിത്ത് കുമാർ, സന്നദ്ധ പ്രവർത്തകരയായ റാസിഖ്.എം, ഇസ്മായിൽ.ഇ, ഫർസൽ.കെ.പി, സച്ചു, ഫായിസ് ജന്നത്ത്, അസ്ലീർ എന്നിവർ പങ്കെടുത്തു.