കേരളോത്സവത്തിനൊരുങ്ങി അഴിയൂർ ഗ്രാമപഞ്ചായത്തും; ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും
അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ വരെ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നവംബർ 25 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
അത്ലറ്റിക്സ് മത്സരങ്ങൾ ചോമ്പാല മിനി സ്റ്റേഡിയത്തിലും സ്റ്റേജ് ഇന മത്സരങ്ങൾ അഴിയൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലുമാണ് നടക്കുക. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്, പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ കെ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന ഭാരവാഹികൾ, യൂത്ത് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.