തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ്; ബാബ സ്റ്റോർ – എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിന് ലഭിച്ചത് 15 ലക്ഷം രൂപ
അഴിയൂർ : തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ്. 2023-24 വർഷം അഴിയൂർ ഗ്രാമപഞ്ചായത്തിലെ റോഡിതര ഫണ്ട് 15 ലക്ഷം രൂപ ലഭിച്ചത് 16ആം വാർഡിന് . ബാബ സ്റ്റോർ – എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിനാണ് ഫണ്ട് വകയിരുത്തിയത്. കഴിഞ്ഞ 15 വർഷത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വാർഡിന് ഒന്നിച്ച് ഇത്രയും വലിയ തുക ലഭിച്ചത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുത്തുവെങ്കിലും ഇന്നലെ പ്രവൃത്തി ഉദ്ഘാടനം നടന്നു. പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ സാലിം പുനത്തിൽ നിർവ്വഹിച്ചു. കോഴിക്കോട് സ്വദേശി അനിൽ കുമാറാണ് കരാറെടുത്തുത്തത്.
തൊഴിലുറപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയർ അർഷിന കെ കെ, ഓവർസിയർ രജ്ഞിത് കുമാർ, ഇ.ടി ഷിജു, ഐദു തങ്ങൾ, സുനിൽകുമാർ, താരിഖ്, സുഹറ, ലീല തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.