അഴിയൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് നിയമനം
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ അഴിയൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതല കള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗത്തില്‍ നിന്നുള്ള വരെ പരിഗണിക്കും.
അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബിഎഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാര്‍ച്ച് വരെ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിയമിക്കപ്പെടുന്ന മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടറുടെ പ്രവൃത്തിസമയം വൈകിട്ട് 4 മുതല്‍ രാവിലെ എട്ടു വരെ ആയിരിക്കും. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്ക്, ജാതി സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഡിസംബര്‍ 5ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0495-2370379.
Description: Azhiyur Govt. Recruitment to the post of Matron cum Resident Tutor in Pre-Matric Hostel