‘മെസിക്ക് അർജന്റീനയിൽ സ്വീകരണം, ആയിഷയ്ക്ക് നടുവണ്ണൂരിലും’; ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ സ്കോർ കിറുകൃത്യമായി പ്രവചിച്ച നടുവണ്ണൂരിലെ ആയിഷ ഐഫയ്ക്ക് നാടിന്റെ അനുമോദനം


നടുവണ്ണൂര്‍: ഏവരെയും അദ്ഭുതപ്പെടുത്തി ലോകകപ്പ് ഫൈനല്‍ മത്സരം കൃത്യമായി പ്രവചിച്ച് നാട്ടിലെ താരമായ നടുവണ്ണൂര്‍ സ്വദേശി ആയിഷ ഐഫയ്ക്ക് അനുമോദനം. നടുവണ്ണൂര്‍ മുക്കിലെ പീടികയില്‍ നടന്ന അനുമോദന സദസ്സില്‍ പ്രദീപ് മേപ്പങ്ങോട്ട് അധ്യക്ഷത വഹിച്ചു.

ഡിസംബര്‍ 18ന് ഖത്തറില്‍ നടന്ന ലോകകപ്പ് മത്സര ഫലം യഥാര്‍ത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു ഐഫയുടെ പ്രവചനം. 4-2 ന് അര്‍ജന്റീന വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്.. ഫൈനല്‍ വിജയിയുടെ പേരും അടിക്കുന്ന ഗോള്‍ എണ്ണവും കൃത്യമായി പ്രവചിച്ചാണ് ആറാംക്ലാസുകാരിയായ കൊച്ചു മിടുക്കി താരമായി മാറിയിരുന്നത്.

ഐഫയ്ക്കുള്ള ഉപഹാര സമര്‍പ്പണം സുരേഷ് മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രകാശന്‍ മാസ്റ്റര്‍, സഹീര്‍.ഇ.കെ, സിറാജ് നടുവണ്ണൂര്‍, ഫായിസ് വയലില്‍ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു. ഷബീര്‍ നെടുക്കണ്ടി സ്വാഗതവും ആഷിക് ഒതയോത്ത് നന്ദിയും പറഞ്ഞു.

നടുവണ്ണൂര്‍ സ്വദേശിയായ സലീമിന്റെയും റഫീനയുടെയും മകളാണ് ആയിഷ ഐഫ. ഷിഫ, സിര്‍ഫാന്‍ മുഹമ്മദ് എന്നിവരാണ് സഹോദരങ്ങള്‍.


Also read: https://perambranews.com/ayisha-aifa-who-became-famous-by-predicting-exact-score-of-qatar-world-cup-final-match-talks-with-perambra-news-dot-com/