അയനിക്കാട് ബദ്രിയാ ജുമാ മസ്ജിദില്‍ നേര്‍ച്ചപെട്ടിയുടെ പൂട്ട് പൊട്ടിച്ച് മോഷണം; സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


പയ്യോളി: അയനിക്കാട് ബദ്രിയാ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കയറി മോഷണം. നേര്‍ച്ചപെട്ടിയുടെ പൂട്ട് തകര്‍ത്താണ് മോഷണം. സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു. സംഭവ സ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി പോലീസിന് ലഭിച്ചു.

ഇന്ന് പതിനൊന്നരയോടെയാണ് നേര്‍ച്ചപെട്ടിയുടെ പൂട്ട് തകര്‍ന്ന നിലയില്‍ കിടക്കുന്നത് പള്ളി പരിചാരകന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ തന്നെ പള്ളി കമ്മിറ്റി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു യുവാവാണ് മോഷണം നടത്തിയതെന്നു മനസ്സിലാക്കുകയായിരുന്നു. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹായകമായി. ദൃശ്യങ്ങളിലെ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഏഴരയ്ക്കും 7.50നും ഇടയിലാണ് സംഭവ നടന്നതെന്ന് തെളിഞ്ഞു.

വെളുത്ത സ്‌കൂട്ടറില്‍ ആണ് അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ഉള്ള പള്ളിയില്‍ ഇയാള്‍ എത്തിയത്. കറുത്ത ഷര്‍ട്ടും പാന്റുമാണ് മോഷണ സമയത്ത് പ്രതി ധരിച്ചിരിക്കുന്നത്. സംഭവത്തില്‍ അധികാരികള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം: