വായനച്ചങ്ങാത്തം; സ്വതന്ത്ര വായനയുടെ ലോകത്തിലേക്കും പുസ്തകങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്ന പരിശീല പരിപാടി, അയനിക്കാട് ജി.ഡബ്ലിയു.എല്‍.പി സ്‌കൂളില്‍ നടത്തി
അയനിക്കാട്: അയനിക്കാട് ജി.ഡബ്ലിയു.എല്‍.പി സ്‌കൂളില്‍ വായനച്ചങ്ങാത്തം പരിശീലന പരിപാടി സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള മേലടി ബി.ആര്‍.സി (കീഴൂര്‍ ക്ലസ്റ്റര്‍)യുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര വായനയുടെ ലോകത്തിലേക്കും പുസ്തകങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്ന പരിപാടി പയ്യോളി മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി വിനോദന്‍ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക റീജ ടീച്ചര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഖാലിദ് കോലാരിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ആര്‍.സി ട്രെയിനര്‍ രാഹുല്‍ എം.കെ പദ്ധതി വിശദീകരണം നടത്തി.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മേലടി മുഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രധാന അധ്യാപകരായ വത്സന്‍ മാസ്റ്റര്‍, ഷാജി കെ.ടി, സുനില്‍ കെ, ശ്രുതി കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എസ്.ആര്‍.ജി കണ്‍വീനര്‍ അംബുജം ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ട്രൈ ഔട്ട് പരിശീലനവും നടന്നു.
summary: ayanikkad GWLP school conducted a ‘vayana changatham’ training program for students