അമ്മ ഏറെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല; അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍; അയനിക്കാടെ അഭിരാമിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനാവാതെ നാട്
പയ്യോളി: ആഹാരം കഴിക്കാൻ വിളിച്ചിട്ടൊന്നും അഭിരാമി വരുന്നില്ല, കുറേ സമയം മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും ശബ്ദമൊന്നുമില്ല തുടര്‍ന്ന് ആതിയോടെ അയല്‍ക്കാരെ വിളിച്ചു വരുത്തുകയായിരുന്നു അഭിരാമിയുടെ അമ്മ. വാതില്‍ തുറന്നപ്പോള്‍ മകളെ തൂങ്ങിയ നിലിയിലാണ് സവിത കാണുന്നത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടേമുക്കാലോടെ അയനിക്കാട് കുരിയാടി താരമ്മല്‍ വീട്ടിലാണ് ഇരുപത്തിമൂന്നുകാരിയായ അഭിരാമിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ ചുറുചുറുക്കുള്ള അഭിരാമിയുടെ വിയോഗം ഇനിയും കുടുംബാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ ഉള്‍ക്കൊള്ളാനായിട്ടില്ല.
ആലപ്പുഴ ഗവണ്‍മെന്റ് ബി.എഡ് കോളേജ് വിദ്യാര്‍ഥിനിയാണ് അഭിരാമി. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു അവള്‍. തനിക്ക് ഇനിയു കൂടുതല്‍ പഠിക്കണമെന്ന് കഴിഞ്ഞ ദിവസം കൂടി അവള്‍ അച്ഛനോട് പറഞ്ഞിരുന്നു. കോവിഡ് വന്നതിന് ശേഷം പഠനത്തിലുള്ള ഏകാഗ്രതയെ കുറഞ്ഞതായി അഭിരാമി പറഞ്ഞിരുന്നതായി പലരും ഓര്‍ക്കുന്നു. ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ ഇടവേളയെടുത്ത് പഠനം തുടരാമെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും ‘വേണ്ട അച്ഛാ, ഈ വര്‍ഷംപഠിത്തം തുടരണമെന്നായിരുന്നു അഭിരാമിയുടെ മറുപടി. മകള്‍ക്കൊപ്പം എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ രാജനും അമ്മ സവിതയുമുണ്ടായിരുന്നു. എന്നിട്ടും അവരെയും സഹോദരി അമ്പിളിയെയും തനിച്ചാക്കി അവള്‍ മടങ്ങി.
അവധി കഴിഞ്ഞ് നാളെ ആലപ്പുഴയിലെ കോളേജിലേക്ക് പോകാനായി വസ്ത്രങ്ങളെല്ലാം ഒരുക്കി വച്ചിരുന്നു അഭിരാമി. ഉച്ചയ്ക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞു റൂമില്‍പോയി കതകടച്ച ശേഷം പിന്നീട് തുറന്നില്ല. തുടര്‍ന്നാണ് സവിത അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിപ്പൊളിച്ചു നോക്കിയത്.
അഭിരാമിയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പയ്യോളി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് കൈമാറും.