ലോക വനദിനം; വനവരം അവാർഡിന് വേണ്ടി മട്ടുപ്പാവിൽ ഒരു ചേനകൃഷി പദ്ധതിയുമായി ആയഞ്ചേരി പഞ്ചായത്ത്


ആയഞ്ചേരി: ലോകവനദിനത്തിൽ വനവരം അവാർഡിന് വേണ്ടിയുള്ള മട്ടുപ്പാവിൽ ഒരു ചേനകൃഷി എന്ന പദ്ധതിക്ക് ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13ാം വാർഡിൽ റജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വനവത്കരണത്തിനും കാർഷികവൃത്തിയിലും താൽപ്പര്യം ഉണ്ടാക്കുന്നതിനുള്ളതാണ് പദ്ധതി. ചിങ്ങം ഒന്നിന് അവാർഡ് വിതരണം ചെയ്യുമെന്ന് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു.

കാട്ടുപന്നിക്കും, മുള്ളൻ പന്നിക്കും നശിപ്പിക്കാൻ പറ്റാത്ത തരത്തിൽ വീടിൻ്റെ ടറസുകളിലോ, മറ്റ് ഉയർത്തിക്കെട്ടിയ സ്ഥലത്തോ ആണ് ചേന നടേണ്ടത്. പൂർണ്ണമായും ജൈവ രീതിയിൽ ചേന മുളപ്പിച്ച് ഏറ്റവും നന്നാവുന്ന ചേനക്കാണ് അവാർഡ് നൽകാൻ ഉദ്ദേശിക്കുന്നത്.
കുളങ്ങരത്ത് നാരായണക്കുറുപ്പ്, ഫൈസൽ തയ്യിൽ, ബാലൻ പൊട്ടൻ്റ വിട, വേദലക്ഷമി പി.കെ, ശിവദ പി. കെ, റഷ്‌വിൻ , ആപ്തമിത്ര, ആഷ്മിക തുടങ്ങിയവർ യോ​ഗത്തിൽ സംബന്ധിച്ചു.