മംഗലാട് ചെട്ട്യാംവീട്ടിൽ പോക്കർ ഹാജി അന്തരിച്ചു


വില്യാപ്പള്ളി: മംഗലാട് ചെട്ട്യാംവീട്ടിൽ പോക്കർ ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മംഗലാട് തർബിയ്യത്തുസ്സിബ് യാൻ മദ്റസ കമ്മറ്റി പ്രസിഡണ്ട്, മംഗലാട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, നഫീസത്തുൽ മിസ്രിയ ട്രസ്റ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ട് കാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു.

ഭാര്യമാർ റാബിയ വാണിമേൽ, പരേതയായ നഫീസ. മക്കൾ: നസീല, റുമീന (ഖത്തർ), നിയാസ് (ഖത്തർ), മരുമക്കൾ: ഷമീർ വരിക്കോളി ചാലിൽ (ആവള), ഷബീറ (തിരുവള്ളൂർ). സഹോദരങ്ങൾ:
പരേതനായ മൊയ്തുഹാജി, സി.വി.അമ്മത് ഹാജി, കുഞ്ഞാമി (നരിക്കാട്ടേരി), സി.വിഇബ്റാഹിം.