ആയാഞ്ചേരി മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം; അക്രമ സംഭവങ്ങളിൽ പോലീസ് കേസ് എടുക്കണം


ആയഞ്ചേരി: മംഗലാട് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എം എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. മംഗലാട് പ്രദേശത്തുണ്ടായ എല്ലാ അക്രമ സംഭവങ്ങളേയും യോഗം അപലപിച്ചു. ഈ അക്രമ സംഭവങ്ങളെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യോഗത്തിൽ പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. നവ മാധ്യമങ്ങളിൽ വരുന്ന തെറ്റായ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും പോലീസിനോട് യോഗം ആവശ്യപ്പെട്ടു.

ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൾ ഹമീദ്, വൈസ് പ്രസിഡണ്ട് പി.കെ ആയിഷ , സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാന്മാരായ വെള്ളിലാട്ട് അഷറഫ്, ടി.വി. കുഞ്ഞിരാമൻ , ലതിക പി.യം, വാർഡ് മെമ്പർമാരായ എ സുരേന്ദ്രൻ, ടി സജിത്ത്, വടകര പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.പി. ഗോപാലൻ , നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, വി.ടി.ബാലൻ തുടങ്ങിയവർ സംസാരിച്ചു.