മഴക്കാല ജന്യ രോഗങ്ങള്‍; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച്‌ എരവട്ടൂര്‍ സമന്വയ റസിഡന്‍സ് അസോസിയേഷന്‍


പേരാമ്പ്ര: എരവട്ടൂര്‍ സമന്വയ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മഴക്കാല ജന്യ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ ഇ.വി ആനന്ദ് ക്ലാസുകളെടുത്തു.

ചടങ്ങില്‍ പ്ലസ് ടു, എസ്എസ്എല്‍സി, യുഎസ്എസ്, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടി വിദ്യാര്‍ത്ഥികളെയും, ദേശീയ കബഡി സ്‌ക്കൂള്‍ താരമായി തിരഞ്ഞെടുത്ത റസിഡന്‍സിലെ യാസര്‍ അറാഫത്തിനെയും അഭിനന്ദിച്ചു.

പലയാട്ട് വിനോദന്‍ സ്വാഗതവും നാരായണന്‍ നന്ദനം അധ്യക്ഷതയും വഹിച്ചു. കെ. മോഹനൻ, കെ. സി ശങ്കരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.