സെന്റ്.ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ ക്ലാസ്
ചക്കിട്ടപാറ: സെന്റ്.ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ അമിത ഫോൺ ഉപയോഗവും ലഹരിയ്ക്ക് അടിപ്പെടുന്നതും ,രക്ഷിതാക്കൾ അറിയേണ്ടതെന്തെല്ലാം എന്ന വിഷയത്തെക്കുറിച്ച് സീനിയർ പോലീസ് ഓഫീസർ രംഗിഷ് കടവത്ത് ക്ലാസ് നയിച്ചു.
മാതാപിതാക്കൾ തന്നെയാണ് മക്കളെ ശ്രദ്ധിക്കേണ്ടതെന്നും, തെറ്റ് തെറ്റാണെന്ന് പറയാനും തങ്ങളുടെ കൈയ്യിലെ തെറ്റ് ഏറ്റെടുക്കാനും തയ്യാറാകുമ്പോൾ മാത്രമാണ് നമ്മൾ മാതാപിതാക്കളാകുന്നത് എന്നും ക്ലാസിൽ പറഞ്ഞു. കുട്ടികളിലെ സ്വഭാവ വൈകൃതത്തിന് കാരണം മാതാപിതാക്കളാണെന്നും അതിനാൽ മാതാപിതാക്കൾ നല്ല സ്വഭാവം രൂപികരിക്കണമെന്നും ചുട്ടയിലെ ശീലം ചുടല വരെയാണെന്നും മുന്നറിയിപ്പ് നൽകി. മെസി, സച്ചിൻ തെൻഡുൽക്കർ, റോണാൾഡോ എന്നിവർ കളിക്കാരായതെങ്ങനെയെന്നും മാതാപിതാക്കളുടെ പ്രോത്സാഹനം കൊണ്ടാണ് അവർ അറിയപ്പെടുന്നവരായതെന്നും പറഞ്ഞ ക്ലാസിൽ ഇന്ത്യയിൽ ഒരു മെസി പോലും വളർന്നു വരാത്തതും സൂചിപ്പിച്ചു.
ഇന്ത്യയിൽ ജീവിക്കുന്നവർ ഇന്ത്യൻ നിയമങ്ങൾ അറിഞ്ഞിരിക്കണം, അതനുസരിച്ച് ജീവിക്കുകയുംവേണം. അല്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഓർമ്മപ്പെടുത്തി. ഏതെങ്കിലും ഒരു വസ്തുവിനെ വീണ്ടും വീണ്ടും കാണണമെന്നും ഉപയോഗിക്കണമെന്നും തോന്നുന്നുണ്ടെങ്കിൽ അതിൽ നിന്ന് സന്തോഷം ലഭിക്കുന്നുവെങ്കിൽ അതാണ് ലഹരിയെന്നും ഒരുസിഗരറ്റിൽ 76 തരം കെമിക്കൽസ് അടങ്ങിയിട്ടുണ്ടെന്നും 72 – ഉം ക്യാൻസർ വരുത്തുന്നതാണെന്നുമുള്ള അറിവ് പകർന്നു കൊടുത്തു. മക്കളെ സ്നേഹിക്കണം, നല്ല ശിക്ഷണം കൊടുക്കണം, നല്ല നല്ല സ്വപ്നം കാണാൻ പഠിപ്പിക്കണമെന്നും എന്നാൽ മാത്രമെ നമ്മുടെ കുഞ്ഞുങ്ങൾ നല്ലവരായി വളരു എന്നും, മാതാപിതാക്കളോടും മുതിർന്നവരോടും അനുസരണയും കുടുംബത്തോട് പ്രതിപത്തിയുള്ളവരുമായിരിക്കണമെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി.
ബോധവത്ക്കരണ ക്ലാസിൽ ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് ബിജു കെ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്ര സ് ഷാന്റി വി.കെ സ്വാഗതവും സജി മാത്യു നന്ദിയും പറഞ്ഞു.