‘ലഹരിയോട് നോ പറയൂ…’; റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഐഡിയല്‍ ഐ.ടി.ഐയില്‍ ലഹരി വിമുക്ത ക്ലാസ്


പേരാമ്പ്ര: പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഐഡിയല്‍ ഐ.ടി.ഐയില്‍ നടന്ന ക്ലാസ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി.സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

കൂരാച്ചുണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോസഫ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ മിനി പൊന്‍പറ, റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍ എം.ശംസുദ്ദീന്‍, എന്‍.പി.സുധീഷ്, കെ.വത്സരാജ്, വൈ.എം.റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി വി.സി.പ്രണവ് ചടങ്ങിന് നന്ദി പറഞ്ഞു.

ആധുനിക സാമൂഹ്യവ്യവസ്ഥയില്‍ നമുക്കു വേണ്ടാത്തത്തിനോട് നോ പറയാന്‍ കുട്ടികള്‍ക്ക് വേണ്ട ആര്‍ജ്ജവത്തെക്കുറിച്ചും അച്ഛനമ്മമാര്‍ അവരെ ആ രീതിയില്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ നിയമപരമായി നേടേണ്ടിവരുന്ന വശങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടികളെ ബോധവാന്മാരാക്കി. കുട്ടികള്‍ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചിത്രങ്ങൾ: