ലഹരി ഉല്‍പ്പന്നങ്ങളോട് ‘നോ’ പറയാം.. ബോധവല്‍ക്കരണവുമായി കല്പത്തൂരില്‍ ആര്‍.കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്


നൊച്ചാട്: ആര്‍.കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കല്പത്തൂരില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട: ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ദിലീപ് കണ്ടോത്ത് നേതൃത്വം നല്‍കി. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.

ആര്‍ കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൊച്ചാട് പഞ്ചായത്ത് 16ാം വാര്‍ഡ് മെമ്പര്‍ ഗീത നന്ദനം, 17വാര്‍ഡ് മെമ്പര്‍ സലിം, ആര്‍. കെ ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍, ആര്‍. കെ ട്രസ്റ്റ് ചെയര്‍മാന്‍ റംല കാഞ്ഞിരത്തിങ്കല്‍, ആര്‍.കെ. പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ പ്രൊഫ. എം.എസ് ജോസഫ്, റൂട്‌സ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഷഫീര്‍, അശ്വനി എന്നിവര്‍ സംസാരിച്ചു.

summery: awareness campaign to say no to intoxicating products