വീണ്ടും അവാർഡ് തിളക്കം; ഊരാളുങ്കൽ സൊസൈറ്റിക്ക് 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്
വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ലഭിച്ചു . ദില്ലിയിൽ നടന്ന ചടങ്ങിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് യുഎൽസിസിഎസ് ചീഫ് പ്രൊജക്റ്റ് മാനേജർ ടി. കെ. കിഷോർ കുമാർ അവാർഡ് ഏറ്റുവാങ്ങി. സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അവാർഡ് .
സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് സൊസൈറ്റിയെ പ്രാപ്തമാക്കിയത്. സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽ നൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.

മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലിൽ ദേശീയപാതാ അതോറിറ്റി(NHAI)യുടെ ‘ബെസ്റ്റ് പെർഫോർമർ പുരസ്കാര’വും സൊസൈറ്റിക്ക് ലഭിച്ചിരുന്നു.