റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക: ഐ.എൻ. ടി.യു.സി


വടകര: അശാസ്ത്രീയമായി നാഷണൽ ഹൈവേയുടെ പണിയെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ജില്ലാ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി നടപടി സ്വീകരിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് നാഷണൽ ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ ഭരണാധികാരികൾ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനങ്ങളെ ദുരിതത്തിലാക്കി അപ്രതീക്ഷിതമായി തൊഴിലാളികൾ നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻറ് കെ.എൻ.എ അമീറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ: ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.

ബാബു കണ്ണൻ, കെ.വി അൻവർ, നാരായണ നഗരം പത്മനാഭൻ, എം.എം രാജൻ, ഉണ്ണി കൊയിലാണ്ടി, വി.കെ പ്രകാശൻ, കെ.കെ സഗിഷ് പ്രേമൻ നെല്ലിയാടിക്കൽ എന്നിവർ സംസാരിച്ചു. രാജേഷ് കിണാറ്റിൻകര സ്വാഗതവും, രമേഷ് ലാൽ നന്ദിയും പറഞ്ഞു.