കെട്ടിടത്തിന് മുകളിൽ നിന്ന് വിണു; അജ്മാനിൽ ആവള സ്വദേശി അന്തരിച്ചു


പേരാമ്പ്ര: അജ്മാനിൽ കെട്ടിടത്തിൽ നിന്ന് വീണ് ആവള സ്വദേശി മരിച്ചു. പള്ളിയത്ത് വാഴയിൽ അജ്മൽ ആണ് മരിച്ചത്. 35 വയസാണ്.

അജ്മാനിൽ ബിൽഡിങ് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. വാഴയിൽ അമ്മദിന്റെയും ആയിഷയുടെയും മകനാണ്.