വയനാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു


വടകര: വയാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ (സി ഐ ടി യു) തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു.

സ്നേഹയാത്ര മോട്ടോർ കോൺഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഫ്ലേഗ് ഓഫ് ചെയ്തു. വേണുകക്കട്ടിൽ അധ്യക്ഷനായി.എം പ്രദീപൻ സ്വാഗതവും, വി രമേശൻ നന്ദിയും പറഞ്ഞു എം കെ പ്രസന്നകുമാർ, സുരേഷ് പി എം എന്നിവർ നേതൃത്വം നൽകി.

ഇന്നത്തെ ഓട്ടത്തിലൂടെ ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം നൽകും.