കണ്ണൂരിൽ ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് അൻപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറു പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
കണ്ണൂർ: കണ്ണൂർ കേളകം മലയമ്പാടിയില്‍ ഓട്ടോ ടാക്സി അപകടത്തില്‍പ്പെട്ട് ആറു പേർക്ക് പരിക്കേറ്റു. മരണം സംഭവിച്ച വീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു ആറ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
യാത്രയ്ക്കിടെ ഓട്ടോ ടാക്സിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് അൻപത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നു.
Summary: Auto taxi loses control in Kannur, falls 50 feet into ravine; six injured, three in critical condition