എം.ഡി.എം.എയും കഞ്ചാവുമായി ഓട്ടോയിൽ വിൽപ്പന; തലശ്ശേരിയിൽ മൂന്ന് യുവാക്കൾ പിടിയിൽ
തലശ്ശേരി: മയക്ക്മരുന്നുകളുമായി തലശ്ശേരിയിൽ മൂന്ന് യുവാക്കൾ പിടിയായി. തലായി ഹാർബർ പരിസരത്ത് മയക്കുമരുന്നുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് തലശേരി ടൗണ്‍ പൊലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ പിടികൂടിയത്.
നിരവധി മോഷണ കേസിലെ പ്രതികളായ മിഥുൻ, ഷിനാസ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
തലശേരിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തു വന്ന മിഥുൻ്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകള്‍ മിഥുനെതിരെയുള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Summary: Auto Sales with MDMA and Canjab; Three youths arrested in Thalassery