റോഡിന് നടുവില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചു, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ചെമ്പനോടയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


ചെമ്പനോട: കടിയങ്ങാട് സ്വദേശി അഭിലാഷിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റോഡിന് നടുവില്‍ നിര്‍ത്തിയ ഇരുചക്രവാഹനത്തെ തട്ടാതിരിക്കാനായി വെട്ടിക്കുന്നതിനിടെ അഭിലാഷ് സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വ്യാഴായ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോവുന്നതിനിടെയാണ് അഭിലാഷ് അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവെ ഇന്നലെ രാവിലെ പത്തരമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

വീഡിയോ കാണാം,