കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു. കോമത്തുകരയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ഉള്ള്യേരി സ്വദേശി മരിച്ചു. മാമ്പൊയില്‍ ആയക്കോട് മീത്തല്‍ സിറാജ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: നസീറ. ഉപ്പ: കോയ. ഉമ്മ: നെഫീസ. മക്കള്‍: മുഹമ്മദ്, അയാന്‍, ഹൈസന്‍.

സഹോദരങ്ങള്‍: നൗഷാദ്, സിദ്ദിഖ്, സെമീര്‍.