ചികിത്സയ്ക്കായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ; സഹായത്തിന് കാത്തുനിൽക്കാതെ ശശിയുടെ മടക്കം
വാണിമേൽ: സുഹൃത്തിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെ ഒറ്റദിവസം കൊണ്ടാണ് വാണിമേലിലെ ഓട്ടോഡ്രൈവർമാർ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ച് ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട് കമ്മിറ്റിയെ ഏൽപ്പിച്ചത്. എന്നാൽ എല്ലാവരെയും നിരാശരാക്കി ഇന്ന് രാവിലെ ചെന്നാട്ട് ശശി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശശി മരണപ്പെടുന്നത്.
ALSO READ- വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു
ഒരു ദിവസം കൊണ്ട് സ്വരൂപിച്ച 135220 രൂപ ഇന്നലെയാണ് “ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട്” കമ്മിറ്റിയുടെ കൺവീനർ കെ .ടി ബാബുവിനെ ഏൽപ്പിക്കുന്നത്. ചടങ്ങിൽ ആലിക്കുട്ടി ഹാജി, കെ .കെ .അഷറഫ്, കുയ്യലത്ത് അഷറഫ് ,കെ .പി സജീവൻ, കെ .കെ റഫീഖ് ,കെ .ടി ബാബു എന്നിവർ സംസാരിച്ചു.