ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളുമായി പോകുന്നതിടെ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. നിയന്ത്രണം വിട്ട വാഹനം ഇലകട്രിക് പോസ്റ്റിലിടിച്ചു അപകടം. ഡ്രൈവർ വിഷ്ണുവിന് പരിക്കേറ്റു. തിരുവനന്തപുരം മാറനല്ലൂരിലാണ്
സംഭവം.
ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിഗമനം.കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.