നമ്പ്രത്ത്കര കനാലിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നിട്ട് മാസങ്ങളായിട്ടും അധികൃതര്‍ വേണ്ട നടപടിയെടുത്തില്ല; കുറ്റ്യാടി ഇറിഗേഷന്‍ എന്‍ജിനീയരെ ഉപരോധിച്ച് കോണ്‍ഗ്രസ്


കുറ്റ്യാടി: നടേരി കാവുംവട്ടംഭാഗം നമ്പ്രത്ത്കര കനാലിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നിട്ട് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിലെ കുറ്യാടി ഇറിഗേഷന്‍ എജിനിയരെ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇറിഗേഷന്റെ ഭാഗമായ നടേരി കാവുംവട്ടംഭാഗം കനാലിന്റെ നമ്പ്രത്ത് കര കനാലിന്റെ പാര്‍ശ്വഭിത്തതര്‍ന്നിട്ട് ഒന്നര മാസത്തോളമായെന്നും ഇറിഗേഷന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കവും നടന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നടേരി മേഖലയിലെ കിണറുകള്‍ ഏതാണ്ട് 80 ശതമാനവും വറ്റിവരളുകയും പച്ചക്കറി, വാഴകള്‍ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങി.
പ്രതിഷേധത്തെ തുടര്‍ന്ന് നടന്നു ചര്‍ച്ചയില്‍ മെയ് 10 നകം അറ്റകുറ്റപണി നടത്തി ജലശേചനത്തിനായി കനാല്‍ തുറന്നു നല്‍കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

പ്രതിഷേധത്തില്‍ റാഷിദ് മുത്താമ്പി, ശ്രീധരന്‍ നായര്‍, നിതിന്‍ നടയില്‍, പുഷഷ്പശ്രീ, രവി കൊല്ലുറക്കല്‍, വിജയലക്ഷ്മി ടീച്ചര്‍, ബാബുരാജ് എം.കെ മുഹമ്മദ്‌നിഹാല്‍, ലത്തിഫ് ചാത്തന്‍ കള്ളി എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.