Sana

Total 1647 Posts

ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം, അസ്തമയ സൂര്യനെ ആസ്വദിക്കാം; ഈ ഓണത്തിന് മാഹി ബൈപ്പാസിലൂടെ നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടാലോ

വടകര: കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയിലാണ് മുഴപ്പിലങ്ങാട് ബീച്ച് അറിയപ്പെടുന്നത്. തലശ്ശേരിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വടകര ഭാ​ഗത്ത് നിന്നുള്ളവർക്ക് ബീച്ചിലേക്ക് എത്താൻ ഏറ്റവും നല്ല മാർ​ഗം മാഹി ബൈപ്പാസാണ്. മാഹിപ്പാലത്തേയും തലശ്ശേരിയിലേയും കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കുഞ്ഞിപ്പള്ളിയിൽ നിന്ന് മാഹി ബൈപ്പാസ് വഴി

ഉത്രാടപാച്ചിൽ മഴയിൽ കുതിരുമോ; കേരളത്തിൽ വരും മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഉത്രാടപാച്ചിലിനിടെ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ്. വരും മണിക്കൂറിൽ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം,

കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു

ചോറോട്: കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ അമ്മ: കമല ഭാര്യ: മിനി മകൾ: ശിവനന്ദ

ദേശീയപാതയില്‍ കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് കാറില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം സില്‍ക്ക് ബസാറില്‍ ബൈക്ക് കാറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഗണര്‍ കാറിന്റെ പിറകില്‍ അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്

പത്തം​ഗ സംഘത്തിന്റെ പരീക്ഷണം വിജയം കണ്ടു; മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം

മണിയൂർ: പത്തൊമ്പതാം വാർഡിലെ പച്ചപ്പ് , ഹരിതാമൃതം എന്നീ ​ഗ്രൂപ്പുകളിലെ അം​ഗങ്ങളുടെ പരീക്ഷണം വിജയം കണ്ടു. മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം വിരിഞ്ഞു. ഇത്തവണ ഓണത്തിന് മറുനാടൻ പൂക്കൾ വേണ്ടെന്ന തീരുമാനമായിരുന്നു ചെണ്ടുമല്ലി കൃഷി ചെയ്യാൻ ഇരു ​ഗ്രൂപ്പുകളും തയ്യാറാവാൻ കാരണം. ഒതയോത്ത് ഭാ​ഗത്ത് പലവ്യക്തികളിൽ നിന്നായി പാട്ടത്തിനെടുത്ത സ്ഥലത്താണ് സംഘം കൃഷി

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട്: ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാർത്തകൾ കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. ഓണാഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ അപകട യാത്ര നടത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി

മത്സ്യസമ്പത്ത് വർധനവും പരിപോഷണവും; മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, മീൻകുഞ്ഞുങ്ങൾക്ക് ഇനി സ്വതന്ത്രമായി കുറ്റ്യാടി പുഴയിലൂടെ നീന്തിതുടിക്കാം

മണിയൂർ : മത്സ്യസമ്പത്ത് വർധനവും പരിപോഷണവും ലക്ഷ്യമിട്ട് മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് മണിയൂർ പഞ്ചായത്തിന് നൽകിയ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും ജലമലിനീകരണത്താലും മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ഒരു പരിഹാരം കൂടിയാണിത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്

അപകടകരമാംവിധം ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചുകയറ്റി; വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസ് നാട്ടുകാര്‍ തടഞ്ഞു

കൊയിലാണ്ടി: വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് ഇന്നോവ കാറിനെ ഇടിച്ചുകേറ്റി. കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്ന് ഇന്ന് വെെകീട്ട് 6 മണിയോടെയായിരുന്നു സംഭവം. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന KL 56 Y 1123 ശ്രീരാം ബസ്സാണ് ഇന്നോവ കാറിനെ മറികടക്കുന്നതിനിടയില്‍ ഇടിച്ചത്. ഏതാണ്ട് കെ.ഡി.സി ബാങ്ക് മുതല്‍ ഈ ബസ്സ് ഇന്നോവയുടെ

പി.ടി.എ കമ്മിറ്റിയുടെ ആവശ്യം അം​ഗീകരിച്ചു; വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സ്പോർട്‌സ്കിറ്റുമായി ഷാഫി പറമ്പിൽ എം പി എത്തി

വാണിമേൽ: സ്കൂളിനൊരു സ്പോട്സ് കിറ്റ് വേണമെന്ന വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ പിടിഎ കമ്മിറ്റിയുടെ ആവശ്യം ഷാഫി പറമ്പിൽ എം പി നിറവേറ്റി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ട സ്പോർട്‌സ് കിറ്റുമായി കഴിഞ്ഞ ദിവസം എം പി എത്തി. ബോൾ, ക്രിക്കറ്റ് ബാറ്റ്, ഷട്ടിൽ ബാറ്റ്, ഫുട്ബോൾ, തുടങ്ങി ഒരുപാട് ഐറ്റംസാണ് കിറ്റിലുള്ളത്. കായിക മേഖലയിലും വിദ്യാർത്ഥികൾക്ക്

കോതിബസാർ ആഘോഷരാവുകൾക്ക് വേദിയാകാൻ ഒരുങ്ങുന്നു; വടകര താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ

വടകര: താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർനടപടികൾ അവസാനഘട്ടത്തിൽ. വിനോദസഞ്ചാരവകുപ്പ് തലശ്ശേരി പൈതൃകന​ഗര പദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെഅങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോതിബസാറിലെ റംസാൻ രാവുകൾ ഏറെ പ്രസിദ്ധവുമാണ്. നോമ്പുകാലത്ത് രാത്രിയിൽ വടകരയ്ക്ക് പുറത്ത് നിന്ന് വരെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ

error: Content is protected !!