Sana
അഴുകിയ നിലയില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍; ലോറിയ്ക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ബോട്ടിലേയ്ക്ക് മാറ്റി
കര്‍ണ്ണാടക: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ ലോറിയില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തു. അഴുകിയ നിലയിലായിരുന്ന മൃതദേഹഭാഗങ്ങള്‍ ലോറിക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. ലോറി കരയിലേക്ക് എത്തിക്കും. എസ്ഡിആര്‍എഫിന്റെ ബോട്ടിലേക്ക് മാറ്റിയ മൃതദേഹാവശിഷ്ടം വൈകാതെ കരയിലെത്തിക്കും. അര്‍ജുന്‍ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വലിയൊരു ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തടം ലഭിച്ചതെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചു.
നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു; ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളിൽ പരിശീലനം നൽകും
കുറ്റ്യാടി: നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി എല്ലാ ബ്ലോക്കു പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിയാണിത്. ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളാണ് കേന്ദ്രത്തിൽ പരിശീലിപ്പിക്കുക. മണിയൂർ ജി എച്ച് എസ് എസിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ സെന്റർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കുറ്റ്യാടി
ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലാകുന്നു; ക്യൂ ആർ കോഡും ഫോട്ടോയും വച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി
ഒടുവിൽ ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ലോറി അർജുന്റേതെന്ന് സ്ഥിരീകരിച്ചു
ഷിരൂർ: ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ലോറി ഉടമ മനാഫ് ലോറി അർജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അർജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക
ഏറാമല പയ്യത്തൂര് അംഗനവാടിക്ക് സമീപം ജാനു അന്തരിച്ചു
ഏറാമല: പയ്യത്തൂര് അംഗനവാടിക്ക് സമീപം ജാനു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: കണിശന്റെ കിഴക്കയിൽ കെ.കെ. കുമാരൻ മക്കൾ:സരിത, സരീഷ്( പടിക്കൽ ഓട്ടോ വർക്ക് ഷോപ്പ് കണ്ണൂക്കര) മരുമകൻ:പുരുഷു( കിടഞ്ഞി) സഞ്ചയനം ശനിയാഴ്ച
“കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ”; തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നേത്രപരിശോധന ക്യാമ്പ്
പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.”കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ” എന്ന മഹത് വചനം ഉയർത്തിക്കൊണ്ടായിരുന്നു ക്യാമ്പ്. ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെയും,വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങളും, കാഴ്ച
ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നില്ല, സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾഡ്രിംങ്സ് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി; ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതർ 300 കവിഞ്ഞു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വീടുകളിലാണ് ഭൂരിഭാഗം പേരും ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്കൂൾ തുറക്കാത്തത്. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് കൂടുതലും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ്
അഴിയൂർ കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു
അഴിയൂർ: കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പിതാവ്: പരേതനായ ഗോപാലൻ മാതാവ്: പരേതയായ നാണി സഹോദരങ്ങൾ: ബാബുരാജ്, സദാനന്ദൻ, ശ്രീമതി, ശിവാനന്ദൻ, വസുമതി, പരേതയായ രേണുക
കളവുകേസില്‍ ജയിലില്‍ പോകും, ജയിലില്‍ പരിചയപ്പെടുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് വീണ്ടും മോഷണം നടത്തും; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷ്ടാവ് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തര്‍ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് പിടികൂടിയത്. ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പൊലീസ് കുടുക്കിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് രജിസ്റ്റര്‍ചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബര്‍ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍